ഗ്രിൽ മെഷീനിനുള്ളിൽ എലി; റസ്റ്റാറന്റ് അടപ്പിച്ചു
text_fieldsസമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽനിന്നുള്ള ദൃശ്യം
മസ്കത്ത്: പാചകം ചെയ്യുന്ന ചിക്കനോടൊപ്പം ഗ്രിൽ മെഷീനിനുള്ളിൽ എലിയെ കണ്ടതിനെ തുടർന്ന് മസ്കത്ത് മുനിസിപ്പാലിറ്റി റസ്റ്റാറന്റ് അടച്ചുപൂട്ടി. ഖുറിയാത്ത് വിലായത്തിലെ റസ്റ്റാറന്റിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഗ്രിൽ മെഷീനിനുള്ളിൽ എലി ഭക്ഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് മസ്കത്ത് മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിയന്ത്രണ വിഭാഗത്തിലെ സ്പെഷലിസ്റ്റുകൾ റസ്റ്റാറന്റ് അടച്ചുപൂട്ടിയത്.
ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയുടെ ആരോഗ്യ ആവശ്യകതകൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു നടപടി. റസ്റ്റാറന്റിനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

