കേരള വിഭാഗം വായനദിനം ആചരിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന വായന ദിനാചരണവും ചങ്ങമ്പുഴ അനുസ്മരണവും
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായന ദിനാചരണവും ചങ്ങമ്പുഴ അനുസ്മരണവും സംഘടിപ്പിച്ചു. കേരള വിഭാഗം ഓഫിസിൽനടന്ന പരിപാടിയിൽ കൺവീനർ സന്തോഷ് കുമാർ ചങ്ങമ്പുഴ അനുസ്മരണവും വായനദിന സന്ദേശവും നൽകി. കേരള വിഭാഗം അംഗങ്ങളായ കുട്ടികൾ ചങ്ങമ്പുഴക്കവിതകൾ അവതരിപ്പിച്ചു. കഥാവതരണവും പുസ്തകാസ്വാദനവും പരിപാടിയുടെ ഭാഗമായി നടന്നു. വി.കെ.എന്നിന്റെ സാഹിത്യ ജീവിതത്തെ ആസ്പദമാക്കി ‘ഒരേയൊരു വി.കെ.എൻ’എന്ന ചർച്ചയിൽ ഹാറൂൻ റഷീദ്, ഷിബു ആറങ്ങാലി, ചാന്ദ്നി മനോജ്, ജുമി സിയാദ്, മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു. രാജീവ് മഹാദേവൻ മോഡറേറ്ററായി. സാഹിത്യവിഭാഗം കോഓഡിനേറ്റർ ജഗദീഷ് സ്വാഗതവും കോ കൺവീനർ കെ.വി. വിജയൻ നന്ദിയും പറഞ്ഞു.

