വൈസ് പ്രസിഡന്റിന് സ്വീകരണം നൽകി
text_fieldsവനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിത നൗഷാദിന് മസ്കത്ത് കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി നൽകിയ സ്വീകരണം
മസ്കത്ത്: മസ്കത്തിലെ വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിത നൗഷാദിന് മസ്കത്ത് കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി സ്വീകരണം നൽകി. മസ്കത്ത് കെ.എം.സി.സി എറണാകുളം ജില്ല പ്രസിഡന്റ് ഷാനവാസ് മൂവാറ്റുപുഴ അധ്യക്ഷതവഹിച്ചു.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ നൗഷാദ് കാക്കേരി, ഷമീർ പാറയിൽ, സെക്രട്ടറി അഷ്റഫ് കിണവക്കൽ, ദുകം ഏരിയ കെ.എം.സി.സി സെക്രട്ടറി ഷജീർ, നിസ്വ ഏരിയ പ്രസിഡന്റ് എ.ഹാരിസ്, അമീർ നിസ്വ, റഷീദ് എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ ആലുവ ജാസിൽ തൃക്കാക്കര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും എറണാകുളം ജില്ല കമ്മിറ്റി അംഗം അനീഷ് സയ്ദ് നന്ദിയും പറഞ്ഞു.

