റുസൈൽ കെ.എം.സി.സി ഇഫ്താർ സംഗമം
text_fieldsറുസൈൽ ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമം
മസ്കത്ത്: റുസൈൽ ഏരിയ കെ.എം.സി.സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഒരു ബൈത്തുറഹ്മ നിർമിച്ചു നൽകാനും തീരുമാനിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം വെറ്റലൂർ സംഗമം ഉദ്ഘാടനം ചെയ്തു. റുസൈൽ പ്രസിഡന്റ് സയീദ് ശിവപുരം അധ്യക്ഷത വഹിച്ചു.
മറ്റു സെൻട്രൽ കമ്മിറ്റി നേതാക്കളായ നൗഷാദ് കാക്കേരി, നവാസ് ചെങ്കള, ഷാനവാസ് പയ്യന്നൂർ, ശമീർ പാറയിൽ, ഇബ്രാഹിം ഒറ്റപാലം എന്നിവർ സംസാരിച്ചു. സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർമാരായ ജബ്ബാർ ഹാജി,വാഹിദ്, മസ്കത്ത് അഹല്യ മാനേജിങ് ഡയറക്ടർ വി.എം. ലത്തീഫ് എന്നിവർ പങ്കെടുത്തു.
വിവിധ കെ.എം.സി.സി ഏരിയ നേതാക്കന്മാർ മറ്റു സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കൻമാർ ഇഫ്താർ സംഗമത്തിന് ആശംസകൾ നേർന്നു. റുസൈൽ കെ.എം.സി. സി സെക്രട്ടറി ഇസ്ഹാഖ് കോട്ടക്കൽ സ്വാഗതവും ട്രഷറർ ശമീർ ശിവപുരം നന്ദിയും പറഞ്ഞു .

