റൂവി കെ.എം.സി.സി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
text_fieldsറൂവി കെ.എം.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ്
മസ്കത്ത്: റൂവി കെ.എം.സി.സിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളായ അബുൽ ഖാദർ മൗലവി, പി.വി. മുഹമ്മദ് അരീക്കോട് തുടങ്ങിയവരുടെ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിന്റുമായിരുന്ന അബ്ദുൽ ഖാദർ മൗലവി മുസ്ലിം ലീഗിനെ അജയ്യമായി നയിച്ച നായകനായിരുന്നെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ പി.എ.വി. അബൂബക്കർ ഹാജി പറഞ്ഞു.
പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തന്റെ പ്രഭാഷണം കൊണ്ട് കേരളത്തിലുടനീളം വേദികളിൽ പാർട്ടിയുടെ നിറസാന്നിധ്യമായ പി.വി. മുഹമ്മദ് അരീക്കോടിന്റെ സാന്നിധ്യം പ്രവർത്തകർക്ക് വലിയ ആവേശമായിരുന്നെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത മസ്കത്ത് കെ.എം.സി.സി സെക്രട്ടറി അഷ്റഫ് കിണവക്കൽ പറഞ്ഞു. റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റ് ഷമീർ പാറയിൽ, ഷാജഹാൻ തളിപ്പറമ്പ്, ഫിറോസ് പരപ്പനങ്ങാടി, മുസമ്മിൽ അത്താഴക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. മജീദ് പഴയങ്ങാടി പ്രാർഥനക്ക് നേതൃത്വം നൽകി. റൂവി കെ.എം.സി.സി ജനറൽ സെക്രട്ടറി അമീർ കാവനൂർ സ്വാഗതവും താജുദ്ദീൻ കല്യാശ്ശേരി നന്ദിയും പറഞ്ഞു.

