സേഫ് ലൈൻ ട്രേഡിങ് റൂവിയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsസേഫ് ലൈൻ ട്രേഡിങ്ങിന്റെ റൂവി ഷോറൂം മുഹമ്മദ് നാസർ
അൽ മസ്കരി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഇലക്ട്രിക്കൽ രംഗത്തെ പ്രമുഖ സ്ഥാപനമായ സേഫ് ലൈൻ ഗ്രൂപ് ഓഫ് കമ്പനിയുടെ പുതിയ ഷോറൂം റൂവി ഹോണ്ട റോഡിൽ പ്രവർത്തനമാരംഭിച്ചു. എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും സ്വിച്ച് ഗിയർ, ലൈറ്റിങ് പ്രൊട്ടക്ഷൻ സിസ്റ്റംസ്, എം.ഇ.പി -എച്ച്.വി.എ.സി തുടങ്ങിയ ഇലക്ട്രിക്കൽ സാധനങ്ങളും സേവനങ്ങളും ഇവിടെ ലഭ്യമാണ്.
ഇലക്ട്രിക്കൽ ഓട്ടോമേഷൻ രംഗത്തെ അന്താരാഷ്ട്ര ബ്രാൻഡായ എ.ബി.ബിയുടെ ഒമാനിലെ അംഗീകൃത ഡീലറാണ് സേഫ് ലൈൻ. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് വടക്കൻ ശർഖിയ ഗവർണറേറ്റ് ചെയർമാൻ മുഹമ്മദ് നാസർ അൽ മസ്കരി പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സേഫ്ലൈൻ മാനേജിങ് ഡയറക്ടർ കെ.വി. അബ്ബാസ്, എക്സിക്യൂട്ടിവ് ഡയറക്ടർ ആദിൽ അബ്ബാസ്, ക്ഷണിക്കപ്പെട്ട അതിഥികൾ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

