സഹായി മത്ര കൂട്ടായ്മ സമൂഹനോമ്പ് തുറ
text_fieldsമത്ര ബലദിയ പാര്‍ക്കിങ്ങിൽ സഹായി മത്ര കൂട്ടായ്മ ഒരുക്കിയ സമൂഹനോമ്പ് തുറ
മത്ര: സഹായി മത്ര കൂട്ടായ്മ സമൂഹനോമ്പ് തുറ സംഘടിപ്പിച്ചു. മത്ര ബലദിയ പാര്‍ക്കിങ്ങില്‍ ഒരുക്കിയ വിപുലമായ ഇഫ്താറില്‍ ആയിരങ്ങള്‍ അണിനിരന്നു.
സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട ആളുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇഫ്താര്‍ സൗഹൃദവും സഹവര്തിത്വവും വിളിച്ചോതുന്ന ഇഫ്താര്‍ സംഗമമായി മാറി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മത്ര ഇഖ്റഅ് മദ്റസയില്‍ സമൂഹനോമ്പ് തുറക്കായി പ്രത്യേകം സൗകര്യവും ഒരുക്കിയിരുന്നു. മത്രയിലെ വ്യാപാരികളും തൊഴിലാളികളും അടങ്ങുന്ന സഹായി മത്രസാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിലകൊള്ളുന്ന സംഘമാണ്. കോവിഡ് കാലത്ത് സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
നാസര്‍ ആഡൂര്, ഷുഹൈബ് എടക്കാട്, ഷെജീര്‍, ജലീല്‍ വടകര, ജലീല്‍ നീര്‍വേലി, ജാബി ആഡൂര്, ലിബര്‍ട്ടി സത്താര്‍, ഫൈസല്‍ എടക്കാട്, വനിതാവിങ് മെംബര്‍മാരായ സാജിറ ഷുഹൈബ്, തന്‍സീറ ഷെജീര്‍, മുബീന മുനീര്‍, സജില ഷിഹാബ് തുടങ്ങിയവരും സമൂഹനോമ്പ് തുറക്ക് നേതൃത്വംനൽകി.

