Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സലാം എയർ സലാല-ബഹ്റൈൻ സർവിസുകൾ തുടങ്ങി
text_fieldsbookmark_border
സലാം എയര്‍ ബഹ്റൈനിലേക്ക് സര്‍വിസ് നടത്തുന്നതിന്റെ ആഘോഷം സലാല അന്താരാഷ്ട്ര
വിമാനത്താവളത്തില്‍ നടന്നപ്പോൾ
മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ സലാലക്കും ബഹ്റൈനും ഇടയില്‍ സര്‍വിസുകള്‍ തുടങ്ങി. സലാലക്കും ബഹ്റൈനും ഇടയില്‍ നേരിട്ട് സര്‍വിസ് ആരംഭിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് സലാം എയര്‍ സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമദ് പറഞ്ഞു.
സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ സലാം എയര്‍, ബഹ്റൈന്‍ പ്രതിനിധികള്‍ പങ്കെടുത്തു. ടിക്കറ്റുകള്‍ വെബ്സൈറ്റുകളിലും അംഗീകൃത ഏജന്‍സികള്‍ വഴിയും ലഭ്യമാക്കും.
Next Story

