രാജൻ മാക്കലിന് യാത്രയയപ്പ് നൽകി
text_fieldsരാജൻ മാക്കലിന് ‘നമ്മൾ ചാവക്കാട്ടുകാർ’ ഒമാൻ ചാപ്റ്റർ നൽകിയ യാത്രയയപ്പ്
മസ്കത്ത്: മുപ്പത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രാജൻ മാക്കലിന് 'നമ്മൾ ചാവക്കാട്ടുകാർ' ഒമാൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. നമ്മൾ ചാവക്കാട്ടുകാർ ഒമാൻ, ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ, മസ്കത്ത് മലയാളീസ് തുടങ്ങിയ സംഘടനകളിൽ സജീവസാന്നിധ്യമായിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്ററിെൻറ സ്നേഹോപഹാരം പ്രസിഡൻറ് സുബ്രഹ്മണ്യെൻറ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് അംഗങ്ങളും കുടുംബങ്ങളും ചേർന്ന് കൈമാറി. ഭാരവാഹികൾ: മുഹമ്മദ് ഉണ്ണി (രക്ഷാധികാരി), ശാഹുൽ (ഗ്ലോബൽ കോൺ), സുബ്രഹ്മണ്യൻ (പ്രസി), ഷാജി, നസീർ ഒരുമനയൂർ (വൈസ് പ്രസി), ആഷിഖ് (ട്രഷ), അബ്ദുൽ കാദർ (സെക്ര), മനോജ് നാരിയംപുള്ളി (ജോ. സെക്ര), മുഹമ്മദ് യാസീൻ ഒരുമനയൂർ (ജോ. സെക്ര, മീഡിയ കോഓർഡി), അബ്ദുൽ അസീസ് (വെൽഫെയർ കോഓർഡി).

