Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റൂവിയിൽ കടകൾ ഇനി വാരാന്ത്യങ്ങളിലും തുറക്കും
text_fieldsbookmark_border
മസ്കത്ത്: റൂവിയിലെ കടകൾ ഇനി വാരാന്ത്യങ്ങളിലും പ്രവർത്തിക്കും. റൂവി മാർക്കറ്റിലെ എല്ലാത്തരം വാണിജ്യ സ്ഥാപനങ്ങൾക്കും വാരാന്ത്യങ്ങളിലും പ്രവർത്തിക്കാമെന്ന് മസ്കത്ത് നഗരസഭ ബുധനാഴ്ച അറിയിച്ചു. ഇൗ വെള്ളിയാഴ്ച മുതൽ തീരുമാനം പ്രാബല്ല്യത്തിൽ വരും. സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള സമയക്രമമായ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ മാത്രമാണ് കടകൾ പ്രവർത്തിക്കാൻ പാടുള്ളൂ. ആരോഗ്യ മാർഗ നിർദേശങ്ങൾ പാലിക്കുകയും വേണമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. ജൂണിൽ മത്ര വിലായത്തിലെ െഎസോലേഷൻ അവസാനിച്ച ശേഷം വിവിധ വിഭാഗങ്ങളിലായുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് റൂവിയിൽ പ്രവർത്തനാനുമതി നൽകിയിരുന്നെങ്കിലും വാരാന്ത്യങ്ങളിൽ അടച്ചിടണമെന്ന നിബന്ധന ഏർപ്പെടുത്തിയിരുന്നു.
Next Story
