എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനമാചരിച്ചു
text_fieldsഎസ്.കെ.എസ്.എസ്.എഫ് മത്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്ഥാപകദിനാചരണം
മത്ര: എസ്.കെ.എസ്.എസ്.എഫ് മത്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സ്ഥാപക ദിനമാചരിച്ചു. മത്ര ഇഖ്റ മദ്റസയിൽ നടന്ന പരിപാടി സക്കരിയ തളിപ്പറമ്പ ഉദ്ഘാടനം ചെയ്തു. റയീസ് അഞ്ചരക്കണ്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്ല യമാനി മുഖ്യ പ്രഭാഷണവും നിർവഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് സാദിഖ് ആഡൂർ, മത്ര മൂസ ഹാജി, ഫസൽ മേക്കുന്ന് (സെക്രട്ടറി സുന്നി സെന്റർ, മത്ര), അസീസ് ഹാജി കുഞ്ഞിപ്പള്ളി, സുഹൈൽ, ജസീൽ ആഡൂർ (സെക്രട്ടറി എസ്.ഐ.സി മത്ര), ഹൈദർ സീരകത്ത് എന്നിവർ സംസാരിച്ചു. ഷക്കീബ് ചെണ്ടയാട് സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.

