എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനാചരണം
text_fieldsഎസ്.കെ.എസ്.എസ്.എഫ് അൽ ഹെയിൽ ഏരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന സ്ഥാപക ദിനാചരണം
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് അൽ ഹെയിൽ ഏരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനാചരണം നടത്തി. അൽ ഹെയിൽ ഷെൽ പമ്പ് പള്ളിയിൽ നടന്ന ചടങ്ങ് എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് ഷരീഫ് തിരൂർ ഉദ്ഘാടനം ചെയ്തു. മജീദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എസ്.ഐ.സി വസ്ത്വിയ്യ മേഖല ചെയർമാൻ മുസ്തഫ റഹ്മാനി വിഷയാവതരണം നടത്തി. അൽ ഹെയിൽ ഏരിയ ജനറൽ സെക്രട്ടറി സിദ്ദീഖ് തിരൂർ സ്വാഗതം പറഞ്ഞു.
മബേല ഏരിയ കമ്മിറ്റി എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനാചരണം നടത്തി. മബേല കൂട്ടുകറി റസ്റ്റാറന്റ് ഹാളിൽ നടന്ന ചടങ്ങ് എസ്.ഐ.സി ഒമാൻ നാഷനൽ കമ്മിറ്റി സെക്രട്ടറി ശുക്കൂര് ഹാജി ഉദ്ഘാടനം ചെയ്തു. ഷക്കീർ ഫൈസി തലപ്പുഴ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് ശാക്കിർ ഹുസൈന് ഫൈസി റൂവി മുഖ്യപ്രഭാഷണം നടത്തി. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം അഷ്റഫ് പൊയ്ക്കര, എസ്.ഐ.സി മബേല ഏരിയ പ്രസിഡന്റ് ഇബ്രാഹിം മാടന്നൂർ, സെക്രട്ടറി സലാം കൊടുവള്ളി, ട്രഷറർ റാഷിദ് കൊടുവള്ളി, എസ്.ഐ.സി വസ്തിയ്യ ചെയർമാൻ മുസ്തഫ റഹ്മാനി, ശർഖിയ്യ മേഖല സെക്രട്ടറി മുസ്തഫ നിസാമി സിനാവ്, മബേല ഏരിയ പ്രവർത്തക സമിതി അംഗം ഫൈസൽ മുഹമ്മദ് വൈക്കം എന്നിവർ സംസാരിച്ചു. നൗഫൽ വാഫി സ്വാഗതവും മുർഷിദ് ഹൈദ്രോസി നന്ദിയും പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് മബേല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്ഥാപക ദിനാചരണത്തിൽനിന്ന്

