എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനമാചരിച്ചു
text_fieldsഎസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്ഥാപകദിനാചരണം
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനമാചരിച്ചു. ജിബൽ അൽഖുവൈർ റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടി കെ.എം.സി.സി പ്രതിനിധി റസാഖ് ഉദ്ഘാടനം ചെയ്തു. ഉമർ വാഫി നിലമ്പൂർ അധ്യക്ഷതവഹിച്ചു. സുന്നി സെന്റർ പ്രതിനിധിയായി കെ.ടി. അബ്ദുറഹ്മാൻ ഹാജി ചെറുകുന്ന്, കെ.എം.സി.സി പ്രതിനിധികളായ ശറഫുദ്ദീൻ, ജാഫർ എന്നിവർ സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഏരിയ കമ്മിറ്റിയിൽനിന്ന് ഒമാൻ നാഷനൽ കമ്മിറ്റിയിലേക്കും ആസിമ മേഖല കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഷബീർ പാറടിനും അസ്ലം തലശ്ശേരിക്കും വൈസ് പ്രസിഡന്റുമാരായ നസീർ പാറമ്മൽ, അബ്ദുൽ റസാഖ് എന്നിവർ സ്നേഹോപഹാരം നൽകി ആദരിച്ചു. സെക്രട്ടറി ഷഹീർ ബക്കളം സ്വാഗതവും ട്രഷർ കബീർ കാലൊടി നന്ദിയും പറഞ്ഞു.

