വിദ്യാർഥി കൗൺസിൽ സ്ഥാനാരോഹണവും അധ്യാപകദിനാഘോഷവും
text_fieldsഇന്ത്യൻ സ്കൂൾ തുംറൈതിൽ വിദ്യാർഥി കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ തുംറൈതിൽ വിദ്യാർഥി കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണവും അധ്യാപകദിനവും ആഘോഷിച്ചു. സ്കൂളിൽ നടന്ന വർണാഭ ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്‍റ് റസ്സൽ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഡോ. പ്രവീൺ ഹട്ടി, സബ് കമ്മിറ്റി മെംബർ അബ്ദുസ്സലാം എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഗീത ശർമ കുട്ടികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ് ബോയ് ആയി ആരോൺ ഫിലിപ് ജോർജ്, ഹെഡ് ഗേൾ റോഷ്നി ദേവി, സ്പോട്സ് ക്യാപ്റ്റനായി വിജേത, അസിസ്റ്റന്റ് ഹെഡ് ബോയ് ആയി ജൂഡ് ക്രിസ്റ്റൽ എന്നിവർ ചുമതലയേറ്റു
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. പ്രവീൺ ഹട്ടി പുതിയ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങളെ സംബോധന ചെയ്ത് സംസാരിച്ചു. അധ്യാപകദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപിക നിമ്മി സുനിൽ ചടങ്ങിൽ സംസാരിച്ചു. ഹെഡ് ബോയ് ആരോൺ ഫിലിപ് നന്ദി പറഞ്ഞു.

