സുഹാർ കെ.എം.സി.സി ഈദ് ആഘോഷം
text_fieldsസുഹാർ: സുഹാർ കെ.എം.സി.സി ‘സുനോ സുഹാർ 2K23’ ഈദ് പ്രോഗ്രാം സുഹാർ അമീറാസ് പാലസ് ഹാളിൽ കലാ സാംസ്കാരിക പരിപാടികളോടെ നടന്നു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. അൽ ജസീറ ബാവ ഹാജി അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഹുസൈൻ വയനാട്, പി.ടി.പി. ഹാരിസ്, സുഹാർ കെ.എം.സി.സി നേതാവ് സി.എച്ച്. മഹ്മൂദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മസ്കത്ത് കെ.എം.സി.സി കേന്ദ്ര നേതാക്കളെയും സുഹാർ കെ.എം.സി.സി ഭാരവാഹികളായ മുസ്തഫ മുഴപ്പിലങ്ങാട്, മുഹമ്മദലി വെളിയങ്കോട് എന്നിവരെയും ആദരിച്ചു. റിഷാദ് ഗനിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ഗാനമേളയും ഉണ്ണിരാജ അവതരിപ്പിച്ച മിമിക്രിയും മറ്റു കലാപരിപാടികളും അരങ്ങേറി. റയീസ് ഇരിക്കൂർ സാഗതവും അഷ്റഫ് മലപ്പുറം നന്ദിയും പറഞ്ഞു.

