സൂർ കെ.എം.സി.സി ബീച്ച് ശുചീകരിച്ചു
text_fieldsസൂർ കെ.എം.സി.സി പ്രവർത്തകർ ബീച്ച് ശുചീകരിക്കുന്നു
മസ്കത്ത്: ഒമാെൻറ 51ാം ദേശീയ ദിനത്തോടനുബന്ധിച്ചും സൂർ സൂർ കെ.എം.സി.സിയുടെ 35ാം വാർഷികാഘോഷത്തിെൻറ ഭാഗമായും ബീച്ച് ശുചീകരിച്ചു. 51സന്നദ്ധ പ്രവർത്തകരും 20ഓളം വരുന്ന മറ്റു സാമൂഹിക പ്രവർത്തകരും മുനിസിപ്പാലിറ്റി ജീവനക്കാരും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.
പ്രസിഡൻറ് റസാഖ് പേരാമ്പ്ര, സെക്രട്ടറി സൈനുദ്ദീൻ കൊടുവള്ളി, ട്രഷറർ ബാപ്പുട്ടി മഞ്ചേരി, ഗ്രൂപ് കോഓഡിനേറ്റർമാരായ നൗഷാദ്, ഷഫീഖ്, സഹദ്, സൈദ്, മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി. വാർഷിക ഭാഗമായി, അവാർഡ് വിതരണം, ആദരിക്കൽ, ചികിത്സ സഹായം, ബൈത്തുറഹ്മ നിർമാണം തുടങ്ങി വ്യത്യസ്ത പരിപാടികൾ നടപ്പാക്കും. ശഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച ബാത്തിന മേഖലയിലും പ്രവർത്തകർ ശുചീകരണം നടത്തിയിരുന്നു.

