ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ് അനുസ്മരണവും പ്രാര്‍ഥനാസദസ്സും
text_fieldsസൂര് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ് അനുസ്മരണ പരിപാടിയിൽനിന്ന്
മസ്കത്ത്: സൂര് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ് അനുസ്മരണവും പ്രാർഥനാസദസ്സും സംഘടിപ്പിച്ചു. ഹാഫിസ് ശംസുദ്ദീന്‍ മുസ്ലിയാരുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി ശംസുദ്ദീന്‍ ഫൈസി അല്‍ ഹൈതമി ഉദ്ഘാടനം ചെയ്തു. സീനിയര്‍ വൈസ് പ്രസിഡന്റ് അബൂബക്കര്‍ നല്ലളം അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് സൈനുദ്ദീന്‍ കൊടുവള്ളി അനുസ്മരണപ്രഭാഷണം നിര്‍വഹിച്ചു. സെക്രട്ടറി ഫൈസല്‍ ആമിനാസ് സംസാരിച്ചു. തുടര്‍ന്ന് പ്രാർഥനാ മജ്ലിസ് നടന്നു. സൂര് കെ.എം.സി.സി നേതാക്കളായ മുസ്തഫ കണ്ണൂര്‍, റഫീഖ് നോവ, മുസ്തഫ പെരിന്തല്‍മണ്ണ, മുനീര്‍ മുന്നിയൂര്‍, ജഷീക്ക് കോഴിക്കോട്, സുഫൈല്‍ പഴുന്നാന, മുഹ്സിന് കല്ലേക്കല് എന്നിവര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി സൈദ് നെല്ലായ സ്വാഗതവും സെക്രട്ടറി മുനീര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

