സൂർ കെ.എം.സി.സി സമൂഹ നോമ്പുതുറ
text_fieldsസൂർ കെ.എം.സി.സി പ്രവാസികൾക്കായി ഒരുക്കിയ സമൂഹ നോമ്പുതുറയിൽനിന്ന്
സൂർ: സൂർ കെ.എം.സി.സി പ്രവാസികൾക്കായി ഒരുക്കിയ സമൂഹ നോമ്പുതുറ സംഘാടനം, ജനപങ്കാളിത്തം എന്നിവകൊണ്ട് ശ്രദ്ധേയമായി. സൂറിലെ മത-സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത നോമ്പ് തുറ മസ്കത്ത് കെ.എം.സി.സി സെക്രട്ടറി അഷ്റഫ് കിണവക്കൽ ഉദ്ഘാടനം ചെയ്തു.
സൂർ കെ.എം.സി.സി പ്രസിഡന്റ് സൈനുദ്ധീൻ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ഹകീം ചേർപ്പുളശ്ശേരി റമദാൻ സന്ദേശ പ്രഭാഷണം നടത്തി. ഷമീർ പാറയിൽ, ഹസ്ബുല്ല മദാരി എന്നിവർ ആശംസകൾ നേർന്നു. ചെയർമാൻ റസാഖ് പേരാമ്പ്ര, ബാപ്പുട്ടി മഞ്ചേരി, നോവ റഫീഖ്, മുസ്തഫ കണ്ണൂർ, ഉമർ മുള്ളൂർ കര, അബ്ബാസ് ചലവറ, മുസ്തഫ പെരിന്തൽമണ്ണ, അബൂബക്കർ നല്ലളം, ബഷീർ ബദർ അൽസമാ, സിദ്ദീഖ്, നൗഫൽ, റാസിഖ്, ഷബീർ, ഷമീർ, മുഹ്സിൻ, സുഫൈൽ, ഷമീർ, ജെശീക് തുടങ്ങിയവർ നേതൃത്വം നൽകി.
സെക്രട്ടറി സൈദ് നെല്ലായ സ്വാഗതം പറഞ്ഞു. ട്രഷറർ ഷഫീക് കണ്ണൂർ നന്ദി പ്രകാശിപ്പിച്ചു. ഹനീഫ മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി .

