തര്‍തീല്‍ പോസ്റ്റര്‍ പ്രകാശനം
text_fieldsരിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ നാഷനല്‍ തര്‍തീല്‍ പോസ്റ്റര്‍ പ്രകാശനം കേരള മുസ്ലിം
ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ നിർവഹിക്കുന്നു
മസ്കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ നാഷനല്‍ തര്‍തീല്‍ പോസ്റ്റര്‍ പ്രകാശനം കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ നിർവഹിച്ചു.ഏപ്രില്‍ 14ന് ബൗശറിലാണ് നാഷനല്‍ തര്‍തീല്‍. ഇതിന് മുന്നോടിയായി യൂനിറ്റ്, സെക്ടര്‍, സോണ്‍ ഘടകങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ആര്.എസ്.സി നാഷനല്‍ ജനറല്‍ സെക്രട്ടറി ടി.കെ. മുനീബ് , സെക്രട്ടറിമാരായ ഹനീഷ് കൊയിലാണ്ടി, മിസ്ഹബ് തലശ്ശേരി, ഫവാസ് കൊളത്തൂര്‍, ശിഹാബ് കാപ്പാട് തുടങ്ങിയവര്‍ സംബന്ധിച്ചു. കിഡ്സ്, ജൂനിയര്‍, സെക്കൻഡറി, സീനിയര്‍, സൂപ്പര്‍ സീനിയര്‍, ഹാഫിള് എന്നീ വിഭാഗങ്ങളിലായി രിഹാബുല്‍ ഖുര്‍ആന്‍, മുബാഹസ, ഇസ്മുല്‍ ജലാല, ഖുര്‍ആന്‍ കഥപറയല്‍, ഖുര്‍ആന്‍ ക്വിസ്, തിലാവത്, ഹിഫ്ള് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. തര്തീലുമായിട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 96293135, 95208237 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

