ഫോക്കസ് ഇന്റർനാഷനൽ ലോഗോ പ്രകാശനം ചെയ്തു
text_fieldsമസ്കത്ത്: യുവജന സംഘടനയായ ഫോക്കസിന്റെ പ്രവർത്തനം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോ പ്രകാശനം ചെയ്തു. യുവാക്കളുടെ ചടുലതയും കർമശേഷിയും പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ 2005ൽ ഖത്തറിലാണ് ഫോക്കസ് രൂപവത്കരിച്ചത്. പിന്നീട് സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. രൂപവത്കരിച്ച് 16 വർഷം തികയുന്ന വേളയിലാണ് സംഘടന 'ഫോക്കസ് ഇന്റർനാഷനൽ' എന്ന് റീബ്രാന്റ് ചെയ്യുന്നത്.
വിവിധ രാജ്യങ്ങളിൽനിന്ന് സാമൂഹിക-സാംസ്കാരിക രംഗത്തെ 16 പേരും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള പ്രഗല്ഭ വ്യക്തിത്വങ്ങളും സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ലോഗോ പ്രകാശനം ചെയ്തത്. കൂടുതൽ രാജ്യങ്ങളിലേക്ക് ഫോക്കസ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ഭാരവാഹികൾ അറിയിച്ചു.

