വേറ്റുമ്മൽ മഹല്ല് കൂട്ടായ്മ രൂപവത്കരിച്ചു
text_fieldsതലശ്ശേരി കതിരൂർ വേറ്റുമ്മൽ മഹല്ല് കൂട്ടായ്മ രൂപവത്കരണത്തിൽ പെങ്കടുത്തവർ
സീബ്: നദ ഹാപ്പിനസ് അക്കമഡേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ തലശ്ശേരി കതിരൂർ വേറ്റുമ്മൽ മഹല്ല് കൂട്ടായ്മ രൂപവത്കരിച്ചു. ദുബൈ വേറ്റുമ്മൽ മഹല്ല് വെൽഫെയർ അസോസിയേഷൻ ( വി.എം.ഡബ്ല്യു.എ) എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ ധാരണയായി. അസീസ് പ്രസിഡൻറും റഫീഖ് ഗാല സെക്രട്ടറിയും സിറാജ് ട്രഷററുമായി കമ്മിറ്റി പ്രവർത്തനം തുടങ്ങി. മഹല്ലിലെ നിർധനരായവർക്ക് സഹായം എത്തിക്കുക എന്ന ഉദ്ദേശ്യത്തിലാണ് കൂട്ടായ്മ രൂപവത്കരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ഓരോ അംഗവും മാസത്തിൽ നിശ്ചിത സംഖ്യ കമ്മിറ്റിയുടെ പ്രവർത്തനത്തിനു നൽകാനും തീരുമാനിച്ചു. നൗഫീർ, അസീസ്,റഫീഖ്, മഹറൂഫ്, റസാഖ് നദ ഹാപ്പിനസ്, സിറാജ് എന്നിവർ പങ്കെടുത്തു.

