സൗദി സന്ദർശനത്തിനു ശേഷം സുൽത്താൻ മടങ്ങിയെത്തി
text_fieldsസുൽത്താൻ ഹൈതമിനെ നിയോം ബേ വിമാനത്താവളത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യാത്രയാക്കുന്നു
മസ്കത്ത്: രണ്ടു ദിവസത്തെ സൗദി സന്ദർശനത്തിനുശേഷം സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഒമാനിൽ തിരിച്ചെത്തി. നിയോം ബേ വിമാനത്താവളത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ആലു സഊദ് ഒമാനിലെ സൗദി അംബാസഡർ അബ്ദുല്ല ബിൻ സഊദ് അൽ അൻസി തുടങ്ങിയവർ സുൽത്താനെയും സംഘത്തെയും യാത്രയയച്ചു.
സന്ദർശനത്തിൽ ഉഭയകക്ഷിബന്ധവും സഹകരണവും വിപുലപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ചചെയ്തതായി ഔദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.സൽമാൻ രാജാവിനെ ഒമാനിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഉന്നതതല പ്രതിനിധി സംഘവും സുൽത്താനെ അനുഗമിച്ചിരുന്നു.

