യു.എൻ പ്രത്യേക പ്രതിനിധി കൂടിക്കാഴ്ച നടത്തി
text_fieldsയമനിലെ യു.എൻ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗ് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
മസ്കത്ത്: യമനിലെ യു.എൻ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗ് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയുമായി കൂടിക്കാഴ്ച നടത്തി. യമനിനും പ്രദേശത്തെ രാജ്യങ്ങൾക്കും സമാധാനവും സുസ്ഥിരതയും കൈവരിക്കുന്ന രാഷ്ട്രീയ പരിഹാരത്തിൽ എത്താൻ യമൻ പാർട്ടികളെ സഹായിക്കുന്നതിനുള്ള കാര്യങ്ങളെ കുറിച്ച് ഇരുപക്ഷവും അവലോകനം ചെയ്തു.
ഹാൻസ് ഗ്രണ്ട്ബെർഗിനെ അനുഗമിക്കുന്ന പ്രതിനിധി സംഘവും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

