ദോഫാറിൽ മൂന്ന് കന്നുകാലി വിൽപന സ്ഥാപനം അടച്ചുപൂട്ടി
text_fieldsദോഫാർ മുനിസിപ്പാലിറ്റി അധികൃതർ മൂന്ന് കന്നുകാലി വിൽപന സ്ഥാപനം അടച്ചുപൂട്ടുന്നു
മസ്കത്ത്: ആരോഗ്യ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ദോഫാർ മുനിസിപ്പാലിറ്റി മൂന്ന് കന്നുകാലി വിൽപന സ്ഥാപനം അടച്ചുപൂട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രിക്കൾച്ചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്സുമായി സഹകരിച്ച് ആരോഗ്യ നിയന്ത്രണ വകുപ്പ് കന്നുകാലികളെയും ആടുകളെയും വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയെത്തുടർന്നായിരുന്നു നടപടി.
അനധികൃത കശാപ്പ് തടയുന്നതിനും ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു പരിശോധനകൾ. പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായി പരിശോധനാ കാമ്പയിനുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

