ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് വാർഷിക സംഗമവും ആദരിക്കലും
text_fieldsടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് വാർഷിക സംഗമത്തിൽനിന്ന്
മസ്കത്ത്: ഡിസ്ട്രിക്ട് 105, ഡിവിഷൻ സി റീജ്യൻ 1, ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബുകളുടെ വാർഷിക സംഗമവും ഏരിയ ഡിവിഷൻ തലങ്ങളിൽ വിജയികളായവരെ ആദരിക്കലും നടന്നു. വ്യക്തികളിൽ നേതൃപാടവം, ആശയ വിനിമയശേഷി എന്നിവ വളർത്തുന്നതിൽ പ്രസക്തിയുണ്ടെന്നു യോഗം വിലയിരുത്തി.
വരുംവർഷങ്ങളിൽ ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസ്ഥാനത്തിന്റെ പ്രയോജനം ഇനിയും കൂടുതൽ ആളുകളിലെത്തിക്കാൻ ക്രിയാത്മകമായ പ്രവർത്തനം സംഘടിപ്പിക്കാനും തീരുമാനിച്ചു.വിവിധ ഏരിയയുടെ ഡയറക്ടർമാരായ ഗുരുബീന്ദർ സിങ്, ജമീൽ ഷകീൽ, സൈജു വിക്ടർ, ദിലീപ് കുമാർ, അവദായ നായകം, സിപ്രിയാൻ മാസ്കിട്, രാജുലാൽ റഫീഖ്, ഇഗ്നെസ് ലാസർ, ഹഫീസ് മുഹമ്മദ്, ഫൈസൽ അഹമ്മദ് എന്നിവർ റൂവി ഹെഡിങ്ടൺ തുലിപ് ഹോട്ടലിൽ നടന്ന പരിപാടിക്ക് നേതൃത്വം നൽകി.

