Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടോസ്​റ്റ്​​ മാസ്​റ്റേഴ്​സ്​ ക്ലബ്​ ഓണാഘോഷം

text_fields
bookmark_border
ടോസ്​റ്റ്​​ മാസ്​റ്റേഴ്​സ്​ ക്ലബ്​ ഓണാഘോഷം
cancel

മസ്​കത്ത്​: സൺറൈസ്​ ടോസ്​റ്റ്​​ മാസ്​റ്റേഴ്​സ്​ ക്ലബ്​ ഓണാഘോഷവും ന്യൂസ്‌ലെറ്റർ പ്രകാശനവും നടത്തി. സംവിധായകൻ ഹരിദാസ് കേശവൻ ഉദ്​ഘാടനം ചെയ്​തു. റെജുലാൽ റഫീഖ് മുഖ്യ അവതാരകനായ ചടങ്ങിൽ പ്രസിഡൻറ്​​ അബ്രഹാം ജെ. മങ്ങാടൻ അധ്യക്ഷത വഹിച്ചു.

ദീപ സുരേന്ദ്രൻ മുഖ്യ പ്രഭാഷകയായിരുന്നു. 2020-21 വർഷത്തെ ക്ലബ് വാർഷിക വാർത്ത പത്രിക മാധ്യമ പ്രവർത്തകൻ കബീർ യൂസഫ് പ്രകാശനം ചെയ്​തു. വേണുഗോപാൽ എഴുതി അവതരിപ്പിച്ച കവിതയും ലക്ഷ്മി രാകേഷ്, ഷൈബു, എം. വേണു, ജോയൽ, സജീവ് എന്നിവർ പങ്കെടുത്ത ഗാനവിരുന്നും ദേവനന്ദയുടെ നൃത്തവും ചടങ്ങിന് കൊഴുപ്പേകി. ദിലീപ്കുമാർ, ജോർജ് മേലടൻ, മുൻ പ്രസിഡൻറ്​​ ജിജോ കടൻത്തോട്ടു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പ്രസാദ് കട്ടിലേക്കോട്, മനു പി. ശശി, അനീഷ് ടോം, ബിനു വർഗീസ്, എം. വേണു തുടങ്ങിയവർ നേതൃത്വം നൽകി. സജിമോൻ ജോസഫ് നന്ദി പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Toastmasters Club Onam Celebration
Next Story