ടൂറിസം: കാമ്പയിനുമായി ഒമ്രാൻ ഗ്രൂപ്
text_fieldsസലാല പുസ്തകമേളക്ക് സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിൽ തുടക്കമായപ്പോൾ
മസ്കത്ത്: രാജ്യത്തെ ടൂറിസം മേഖലയുടെ ഉണർവിന് കാമ്പയിനുമായി ഒമ്രാൻ ഗ്രൂപ്. 'ഇൻ ഒമാൻ'എന്ന പേരിൽ നടക്കുന്ന ടൂറിസം പ്രമോഷനൽ കാമ്പയിന്റെ നാലാം പതിപ്പിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്. രാജ്യത്തെ സുപ്രധാന സ്ഥലങ്ങളും ആകർഷണങ്ങളും മറ്റും ആസ്വദിക്കാൻ സ്വദേശികളെയും താമസക്കാരെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ വേനൽക്കാലത്ത് ആഭ്യന്തര വിനോദസഞ്ചാരം മെച്ചപ്പെടുത്താനാണ് ലക്ഷ്യം. കാമ്പയിനിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചു. ഒമ്രാൻ ഗ്രൂപ്പിന്റെ രാജ്യത്തുടനീളം വ്യപിച്ച് കിടക്കുന്ന ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനുള്ള സൗകര്യവും ഒരുക്കി. റിഫ്രഷ്, റിലാക്സ്, എൻജോയ്, റിക്രിയേറ്റ് എന്നിങ്ങനെ നാലുപാക്കേജുകളാണ് തയാറാക്കിയത്.

