ദാഖിലിയയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് മൂന്ന് മരണം
text_fieldsഅപകടത്തിപ്പെട്ട വാഹനങ്ങൾ
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ബിർകത്ത് അൽ മൗസിലാണ് സംഭവം. അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന വിവരങ്ങൾ അറിവായിട്ടില്ല. രണ്ടുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങളെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽപെട്ട വാഹനങ്ങൾക്ക് സാരമായ കേടുപാടുകളാണുള്ളത്. ബസിൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിനികളായിരുന്നു ഉണ്ടായിരുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മസ്കത്തിൽനിന്ന് 130 കിലോമീറ്റർ അകലെയാണ് ബിർകത്ത് അൽ മൗസ്.

