ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സരം
text_fieldsമസ്കത്ത്: ട്വൻറി 20 ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സമ്മാനം നേടാൻ അവസരമൊരുക്കി ഒമാനിലെ ആദ്യ ധനവിനിമയ സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും പ്രമുഖ സ്പോർട്സ് ഉൽപന്ന വ്യാപാര സ്ഥാപനമായ സുപ സ്പോർട്സ്മാൻ എൽ.എൽ.സിയും. 'ലൈഫ് ഇൻ ഒമാൻ' ഓൺലൈൻ ഫേസ്ബുക്ക് പേജുമായി ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്നവർ ട്വൻറി 20 ലോകകപ്പ് ജേതാക്കളാകുന്ന ടീം ആരായിരിക്കും എന്ന് 'ലൈഫ് ഇൻ ഒമാൻ ഓൺലൈൻ' ഫേസ്ബുക്ക് പേജിലെ 'ട്വൻറി ട്വൻറി' പ്രവചന മത്സരം എന്ന പോസ്റ്റിനു താഴെയാണ് ഉത്തരം നൽകേണ്ടത്. ശരിയുത്തരം നൽകുന്ന നാലുപേർക്ക് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും സുപ സ്പോർട്സ്മാൻ എൽ.എൽ.സിയും നൽകുന്ന സ്പോർട്സ് ഷൂ സമ്മാനമായി ലഭിക്കും. പങ്കെടുക്കാനുള്ള അവസാന തീയതി നവംബർ 10 ആണ്.

