Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ കോവിഡ് ബാധിച്ച് രണ്ട്​ മലയാളികൾ മരിച്ചു

text_fields
bookmark_border
oman death
cancel
camera_alt

ശശികുമാർ, ഉസ്​മാൻ

മസ്‌കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് രണ്ട്​ മലയാളികൾ മരിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി പുളിക്കല്‍ ഉസ്​മാനും കൊല്ലം കിളിയല്ലൂർ പ്രിയദർശനി നഗർ -19 ആനന്ദ മന്ദിരത്തിൽ കെ.വി. ശശികുമാറുമാണ് (80) മരിച്ചത്.

നാട്ടില്‍ പോകാൻ നടത്തിയ പരിശോധനയിലാണ് ഉസ്​മാന്​ കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്​ചയോളമായി റുസ്​താഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്​ച രാവിലെയാണ് മരിച്ചത്. ഭാര്യ: ശഹീറ. മക്കള്‍: ശഹനാസ്, ഉവൈസ്, ബാദുഷ.

ശശികുമാർ കോവിഡ്​ ബാധിച്ച്​ കഴിഞ്ഞ ഏതാനും ദിവസങ്ങളായി റുസ്​താഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായി മക്കളുടെ കൂടെ ഒമാനിലായിരുന്നു. ഭാര്യ: പരേതയായ തുളസി ഭായ്. മക്കൾ: ബിജു, ബൈജു (ഇരുവരും ഒമാൻ), ബിജി. മരുമക്കൾ: രതി, ദീപ, ജയപ്രകാശ്. സംസ്​കാര ചടങ്ങ് സോഹാറിൽ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Two Keralites die in Oman
Next Story