വെക്കേഷൻ ബൈബ്ൾ സ്കൂളിന് തുടക്കം
text_fieldsമസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ വെക്കേഷൻ ബൈബിൾ
സ്കൂളിന് തുടക്കമായപ്പോൾ
മസ്കത്ത്: മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ ഈ വർഷത്തെ ഓർത്തഡോക്സ് വെക്കേഷൻ ബൈബ്ൾ സ്കൂളിനു (ഒ.വി.ബി.എസ്) തുടക്കമായി.
ഇടവക വികാരി വർഗീസ് ഫാദർ റ്റിജു ഐപ്പ് ഉദ്ഘാടനം ചെയ്തു. കൊടിയേറ്റും നടത്തി. അസോസിയേറ്റ് വികാരി ഫാദർഎബി ചാക്കോ, ഒ.വി.ബി.എസ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതിനെത്തിച്ചേർന്ന ലിജു കെ ജോസ് അച്ചൻ, സഭാ മാനേജിങ്ങ് കമ്മിറ്റി മെമ്പർമാരായ ഡോ. ഗീവർഗീസ് യോഹന്നാൻ, അഡ്വ. എബ്രഹാം മാത്യു, ഇടവക ട്രസ്റ്റി ബിജു ജോർജ്, സെക്രട്ടറി സജി എബ്രഹാം, കോ ട്രസ്റ്റീ ഡോ. കുര്യൻ എബ്രഹാം, കൺവീനർമാരായ ബിനിൽ, ജോൺ തോമസ് എന്നിവർ സംബന്ധിച്ചു. ക്ലാസുകൾ 30 വരെ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് ഒരുമണി വരെ നടക്കും., ഒന്നാം തീയതി വൈകിട്ട് സമാപനവും അഞ്ചാം തീയതി പിക്ക്നിക്കും ഉണ്ടായിരിക്കും.

