ഒമാൻ ടീമിന് ഉജ്ജ്വല വരവേൽപ്
text_fieldsമസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒമാൻ ടീമിന് നൽകിയ സ്വീകരണം
മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പ് ടൂർണമെന്റിൽ തകർപ്പൻ പ്രകടനം നടത്തി തിരിച്ചെത്തിയ ഒമാൻ ടീമിന് ഉജ്ജ്വല വരവേൽപ് നൽകി.
ഇറാഖിൽനിന്ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വി.ഐ.പി ഹാളിൽ എത്തിയ ടീമിനെ സാംസ്കാരിക, കായിക യുവജന മന്ത്രാലയം അണ്ടർ സെക്രട്ടറി സയ്യിദ് സഈദ് ബിൻ സുൽത്താൻ അൽ ബുസൈദി, സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഖാലിദ് ബിൻ സലേം അൽ ഗസാനി എന്നിവർ ചേർന്ന് സ്വീകരിച്ചു.
വ്യാഴാഴ്ച ബസ്റയിൽ നടന്ന കലാശക്കളിയിൽ 3-2ന് ആതിഥേയരായ ഇറാഖിനോട് റെഡ് വാരിയേഴ്സ് പൊരുതിത്തോൽക്കുകയായിരുന്നു.

