Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ഹരീന്ദ്രനാഥിന് സ്വീകരണം

text_fields
bookmark_border
പി. ഹരീന്ദ്രനാഥിന് സ്വീകരണം
cancel
camera_alt

പി. ​ഹ​രീ​ന്ദ്ര​നാ​ഥി​ന് സൂ​ർ മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ സ്വീ​ക​ര​ണം

സൂർ: പ്രമുഖ ചരിത്ര ഗ്രന്ഥകാരനും തുഞ്ചത്തെഴുത്തച്ഛൻ പുരസ്‌കാര ജേതാവുമായ പി. ഹരീന്ദ്രനാഥിന് സ്വീകരണം നൽകി. സ്വകാര്യ സന്ദർശനത്തിനായി സൂറിലെത്തിയ ഹരീന്ദ്രനാഥിന് സൂർ മലയാളം മിഷൻ പ്രവർത്തകരാണ് സ്വീകരണമൊരുക്കിയത്. അൽ ഹരീബ് ഹാളിൽ നടന്ന പരിപാടിയിൽ ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തിയെപ്പറ്റി ഊന്നിപ്പറഞ്ഞ അദ്ദേഹം, ഗാന്ധിജിയുടെ അധികമാരും ചർച്ച ചെയ്യപ്പെടാത്ത കുറെയധികം കാര്യങ്ങളുള്ള ബൃഹദ് ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണെന്നും പറഞ്ഞു.ഹസ്ബുല്ല ഹാജി അധ്യക്ഷത വഹിച്ചു. നാസർ സാക്കി രവീന്ദ്രനാഥിനെ പൊന്നാടയണിയിച്ചു. ശ്രീധർ ബാബു മോഡറേറ്ററായിരുന്നു. സുനിൽ സ്വാഗതവും സൈനുദ്ദീൻ കൊടുവള്ളി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story