വന്യജീവികളെ വേട്ടയാടൽ; മൂന്നുപേർ അറസ്റ്റിൽ
text_fieldsപിടിച്ചെടുത്ത വസ്തുക്കൾ
മസ്കത്ത്: വന്യജീവികളെ വേട്ടയാടിയ സംഭവത്തിൽ മൂന്നുപേരെ ദോഫാർ ഗവർണറേറ്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിന് റോയൽ ഒമാൻ പൊലീസിന്റെയും റോയൽ ആർമിയുടെയും സഹകരണത്തോടെയാണ് ഇവരെ പിടികൂടുന്നത്. ബന്ധപ്പെട്ട അധികാരികൾക്ക് ലഭിച്ച റിപ്പോർട്ടിനെ തുടർന്നാണ് അറസ്റ്റ്.
വ്യക്തികൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.വന്യജീവികളെ ദ്രോഹിക്കുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഒമാന്റെ പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതിൽ സുരക്ഷ സേനയുടെയും പ്രാദേശിക സമൂഹത്തിന്റെയും തുടർച്ചയായ സഹകരണത്തിന് നന്ദിയും അറിയിച്ചു.

