വടക്കു പടിഞ്ഞാറൻ കാറ്റ്: താപനില കുറയും
text_fieldsമസ്കത്ത്: വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി ഒമാനിൽ ബുധനാഴ്ച വരെ താപനിലയിൽ പ്രകടമായ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മണിക്കൂറിൽ 27 മുതൽ 50 കി.മീറ്റർ ആയിരിക്കും കാറ്റിന്റെ വേഗം. മിക്ക തീരങ്ങളിലും തിരമാലകൾ 1.25 മുതൽ 2.5 മീറ്റർവരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. ചൊവ്വാഴ്ച രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
മുസന്ദം, വടക്ക് ബാത്തിന, ബുറൈമി, ദാഹിറ എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവതനിരകളിലുമാണ് മഴ ലഭിക്കുക. വിവിധ പ്രദേശങ്ങളിൽ അഞ്ച് മുതൽ 30 മില്ലിമീറ്റർ വരെ മഴ പെയ്േതക്കും. വാദികൾ നിറഞ്ഞൊഴുകും.

