വനിത ദിനം: നന്മ കാസർകോട് വിഡിയോ പുറത്തിറക്കി
text_fieldsമസ്കത്ത്: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് നന്മ കാസർകോട് മൂന്നുമിനിറ്റ് ദൈർഘ്യമുള്ള അഞ്ചു വിഡിയോ പുറത്തിറക്കി. സമകാലിക സാമൂഹിക സാഹചര്യത്തിൽ സ്ത്രീകൾ വീടുകളിലും സമൂഹത്തിലും അനുഭവിക്കേണ്ടിവരുന്ന വേർതിരിവുകളെ സംബന്ധിച്ചുള്ള വിഷയമാണ് വിഡിയോകളിൽ.
നന്മ കാസർകോടിലെ അംഗങ്ങളായ ചഞ്ചൽ പ്രവീൺ, സംഗീത് സതീഷ്, ആഷ്വി ബിജു, കാവ്യ പ്രവീൺ, ആശ്രിത രഞ്ജിത്ത്, ദീപ സുമിത്ത്, അഖില രമിത്ത്, അഞ്ജലി ബിജു, പ്രവീൺ കുമാർ , വിനു പുണ്ടൂർ,രഞ്ജിത്ത് ദാമോദരൻ, സന്തോഷ്, അരുൺ തുടങ്ങിയവരാണ് അഭിനയിച്ചത്. നന്മ കാസർകോട് ആർട്സ് കമ്മിറ്റി കൺവീനർ വിനു പുണ്ടൂരിന്റെ നേതൃത്വത്തിൽ തയാറാക്കിയ വിഡിയോകൾ നന്മ കാസർകോട് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചു.

