ലോകകപ്പ് യോഗ്യത: ചൈനക്കെതിരെ സമനില വഴങ്ങി ഒമാന്‍
text_fieldsമസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ചൈനക്കെതിരെ സമനില വഴങ്ങി ഒമാന്‍. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ഒാരോ ഗോൾ വീതം അടിച്ച് പിരിയുകയായിരുന്നു. ചൈനക്ക് വേണ്ടി 21ാം മിനിറ്റില്‍ വു ലീയും ഒമാന്‍ വേണ്ടി 75ാം മിനിറ്റില്‍ അംജദ് അല്‍ ഹര്തിയും വല കുലുക്കി. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഒമാന്‍ ടീം ആദ്യ മിനിറ്റു മുതല്‍ ചൈനയുടെ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു.
ചൈനയുമായി സമനിലയില്‍ പിരിഞ്ഞതോടെ ഗ്രൂപ്പ് ബിയില്‍ ഏഴ് പോയൻറുമായി ഒമാന്‍ നാലാം സ്ഥാനത്തെത്തി. ഇത്രയും മത്സരങ്ങളിൽനിന്ന് 13 പോയൻറ് നേടിയ സൗദി അറേബ്യ ഏറക്കുറെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ഇൗ ഗ്രൂപ്പിൽനിന്ന് ഒരു ടീമിന് കൂടിയായിരിക്കും ഇനി ലോകകപ്പ് യോഗ്യത നേടാനാവുക.

