കിരീടധാരണച്ചടങ്ങിൽ പങ്കെടുത്ത് അമീർ
text_fieldsബക്കിങ്ഹാം പാലസിൽ നടന്ന വിരുന്നിൽ ചാൾസ് രാജാവിന് ആശംസ നേരുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയും
ദോഹ: ലണ്ടനിലെ ബക്കിങ്ഹാം പാലസിൽ നടന്ന ചാൾസ് രാജാവിന്റെ പ്രൗഢഗംഭീര കിരീടധാരണച്ചടങ്ങിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയും പങ്കെടുത്തു.
ശനിയാഴ്ച രാവിലെയായിരുന്നു ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 200ഓളം രാഷ്ട്ര നേതാക്കളും രണ്ടായിരത്തോളം വിശിഷ്ടാതിഥികളും പങ്കെടുത്ത സ്ഥാനാരോഹണച്ചടങ്ങ്. വെള്ളിയാഴ്ച വൈകീട്ട് ചാൾസ് രാജാവ് ഒരുക്കിയ വിരുന്നിലും അമീറും പത്നിയും പങ്കെടുത്തു. സ്ഥാനമേറ്റെടുത്ത രാജാവിനും ബ്രിട്ടനിലെ ജനങ്ങൾക്കും ഇരുവരും ആശംസ നേർന്നു.

