നാവിക അക്കാദമി ബിരുദദാന ചടങ്ങിൽ അമീർ പങ്കെടുത്തു
text_fieldsനാവികസേന അക്കാദമി ബിരുദദാന ചടങ്ങിന്റെ ഭാഗമായി നടന്ന പരേഡ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി പരിശോധിക്കുന്നു
ദോഹ: മുഹമ്മദ് ബിൻ ഗാനിം അൽ ഗാനിം നാവിക അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ മൂന്നാം ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി പങ്കെടുത്തു. ചൊവ്വാഴ്ച അൽ ഷമാലിലെ ആസ്ഥാനത്തായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങ്. സോമാലിയ പ്രതിരോധ മന്ത്രി അബ്ദുൽ ഖാദിർ മുഹമ്മദ് നൂർ, സെക്യുരിറ്റി, മിലിട്ടറി കോളജ് ഉന്നത ഉദ്യോഗസ്ഥർ, ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സുഊദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽ ഥാനി, മന്ത്രിമാർ, ശൈഖുമാർ, പ്രതിരോധ-ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ, അമീരി ഗാർഡ്, ലഖ്വിയ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
മാർച്ച് പാസ്റ്റും സേനാംഗങ്ങളുടെ പരേഡും ഉൾപ്പെടെ ചടങ്ങുകളോടെയായിരുന്നു കാഡറ്റുകൾ സേവന പാതയിലേക്ക് പ്രവേശിച്ചത്. 69 കാഡറ്റുകളാണ് മൂന്നാം ബാച്ചിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയത്. പരേഡ് അമീർ പരിശോധിച്ചു.

