Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഹ്ലൻ റമദാൻ പ്രഭാഷണം ഫെബ്രുവരി 21ന്
text_fieldsbookmark_border
ദോഹ: ബിൻ സൈദ് ഇസ്ലാമിക് കൾചറൽ സെന്റർ മലയാളികൾക്കായി സംഘടിപ്പിക്കുന്ന അഹ്ലൻ റമദാൻ പ്രഭാഷണം വെള്ളിയാഴ്ച രാത്രി ഏഴുമുതൽ ഒമ്പത് വരെ ഫരീജ് ബിൻ മഹ്മൂദിലെ ഈദ്ഗാഹ് മസ്ജിദിൽ നടക്കും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഉമർ ഫൈസി വിഷയം അവതരിപ്പിക്കും.
ഖത്തർ ഗവൺമെന്റ് ഔഖാഫ് മന്ത്രാലയത്തിന് കീഴിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിക്ക് കുടുംബസമേതം പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബിൻ മഹ്മൂദ് ഈദ്ഗാഹ് മസ്ജിദിൽ വിശാലമായ പാർക്കിങ് സൗകര്യവും ലഭ്യമാണ്. മെട്രോ വഴി യാത്ര ചെയ്യുന്നവർക്ക് ഗോൾഡ് ലൈനിൽ ബിൻ മഹ്മൂദ് മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ എളുപ്പത്തിൽ പള്ളിയിൽ എത്താം.
Next Story

