അൽ മദ്റസ അൽ ഇസ്ലാമിയ ദോഹ കോൺവൊക്കേഷൻ നാളെ
text_fieldsജമീല ഇബ്രാഹിം അൽ ഷുറൈം
ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ദോഹ സംഘടിപ്പിക്കുന്ന കോൺവൊക്കേഷൻ വ്യാഴാഴ്ച വൈകീട്ട് ഏഴിന് എഫ്.സി.സി ഓഡിറ്റോറിയത്തിൽ നടക്കും. 10ാം ക്ലാസ് പഠനം പൂർത്തിയാക്കിയ എല്ലാ വിദ്യാർഥികൾക്കും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
ചടങ്ങിൽ പ്രശസ്ത ഖത്തർ കലാകാരിയും കലാ നിരൂപകയുമായ ഡോ. ജമീല ഇബ്രാഹിം അൽ ഷുറൈം മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തറിലെ പ്രമുഖ വനിതാ കലാപ്രവർത്തകരിൽ ഒരാളായ അവർ ചിത്രരചന, ഗ്രാഫിക് ആർട്സ്, ശിൽപകല തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമാണ്. സമൂഹിക -സാംസ്കാരിക രംഗങ്ങളിലെ മറ്റു പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കും.

