Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽമനാർ മദ്‌റസ വാർഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
അൽമനാർ മദ്‌റസ വാർഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു
cancel
Listen to this Article

ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്ററിനു കീഴിൽ എം.ഇ.എസ് ന്യൂ ക്യാമ്പസിൽ പ്രവർത്തിക്കുന്ന അൽമനാർ മദ്റസ 2021-22 അധ്യായന വർഷത്തെ വാർഷിക പരീക്ഷയിലെ റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു.

അഞ്ചാം ക്ലാസ് പരീക്ഷയിൽ ആയിഷ ആലിയ കെ.ടി ഒന്നാം റാങ്കും, മുഹമ്മദ് തൻവീർ രണ്ടാം റാങ്കും, ഇജാസ് അബ്ദുല്ല മൂന്നാം റാങ്കും കരസ്ഥമാക്കി. എട്ടാം ക്ലാസ് പരീക്ഷയിൽ റസാൻ അബ്ദുൽ ഹമീദ്, ആയിഷ സറിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ പ്രിൻസിപ്പൽ മുജീബ് റഹ്മാൻ മിശ്കാത്തിയും സ്റ്റാഫംഗങ്ങളും അഭിനന്ദിച്ചു.

2022-2023 അധ്യായന വർഷത്തെ ഒന്നുമുതൽ എട്ടു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു. അഡ്മിഷൻ ആവശ്യമുള്ളവർക്ക് ഗൂഗ്ൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടതൽ വിവരങ്ങൾക്ക് 66292771, 55559756 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Almanar Madrasa Annual Exam Result declared
Next Story