അമീർ കപ്പ് നോക്കൗട്ട് പോരാട്ടങ്ങൾക്ക് തുടക്കം
text_fieldsഅമീർ കപ്പിലെ ആദ്യ പ്രീക്വാർട്ടറിൽ ഉംസലാൽ എസ്.സിയുടെ വിജയ ഗോൾ നേടിയ യാസിൻ അൽ ബകിത് സഹതാരങ്ങൾക്കൊപ്പം ആഹ്ലാദം പങ്കിടുന്നു
ദോഹ: ലോകകപ്പ് ഫുട്ബാൾ പൂരം കഴിഞ്ഞ ഖത്തർ കാത്തിരിക്കുന്ന സുപ്രധാന പോരാട്ടമായ അമീർ കപ്പ് മത്സരം നോക്കൗട്ട് റൗണ്ടിന്റെ ആവേശത്തിലേക്ക്. തിങ്കളാഴ്ച കിക്കോഫ് കുറിച്ച പ്രീക്വാർട്ടറിലെ ആദ്യ മത്സരത്തിൽ ഉം സലാൽ അൽ ഖോർ എഫ്.സിയെ തോൽപിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഉം സലാലിന്റെ വിജയം. ചൊവ്വാഴ്ച വൈകുന്നേരം 4.45ന് അൽ റയ്യാനും അൽ സൈലിയയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, രാത്രി 7.30ന് കരുത്തരായ അൽ സദ്ദ് അൽ മർഖിയയെ നേരിടും. ബുധനാഴ്ച അൽ വക്റ-അൽ ഷഹാനിയ, അൽ അറബി -അൽ ഷമാൽ എന്നിവർ തമ്മിലാണ് മത്സരങ്ങൾ. വ്യാഴാഴ്ച അൽ അഹ്ലി അൽ മുഐതർ എഫ്.സിയെയും, അൽ ഗറാഫ, ഖത്തർ എസ്.സിയെയും നേരിടും.
കിങ് സഊദ് ആശുപത്രി മോർച്റിയിൽ. റിയാദിൽ ഖബറടക്കും. നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സിറിയാദ് വെൽഫെയർ വിങ് രംഗത്തുണ്ട്.

