അമീർ കപ്പ്: റോഡുകൾ ഇന്നുമുതൽ അടച്ചിടും
text_fieldsതുമാമ സ്റ്റേഡിയത്തിനുസമീപം ഇന്നുമുതൽ
ഗതാഗതനിയന്ത്രണം പ്രാബല്യത്തിൽ വരുന്ന
റോഡുകൾ
ദോഹ: വെള്ളിയാഴ്ച നടക്കുന്ന അമീർ കപ്പ് ഫൈനലിനോടനുബന്ധിച്ച് മത്സരവേദിയായ അൽ തുമാമ സ്റ്റേഡിയത്തിന് സമീപത്തെ റോഡുകളിൽ ബുധനാഴ്ച മുതൽ ഗതാഗതനിയന്ത്രണം പ്രാബല്യത്തിൽ വരും.
നാലു മണി മുതൽ മത്സരദിവസം അർധരാത്രിവരെ മേഖലയിലെ റോഡുകൾ അടച്ചിടും. ഇക്കാര്യം നേരത്തെതന്നെ അശ്ഗാൽ അധികൃതരും പ്രാദേശിക സംഘാടകരും അറിയിച്ചിരുന്നു.
ബുധനാഴ്ച മുതൽ അശ്ഗാലിൻെറ അറിയിപ്പ് എസ്.എം.എസ് ആയും പൊതുജനങ്ങളിലെത്തി. സ്റ്റേഡിയത്തിന് സമീപമുള്ള ചില റോഡുകള്‍ അടച്ചിടുമെന്നും പ്രദേശത്തെ താമസക്കാരും കച്ചവടക്കാരും സഹകരിക്കണമെന്നും എസ്.എം.എസില്‍ പറയുന്നു.

