Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫലസ്​തീനികളുടെ അവകാശ പോരാട്ടങ്ങൾക്ക് പിന്തുണയുമായി അമീർ

text_fields
bookmark_border
മഹ്മൂദ് അബ്ബാസ്​, ഡോ. ഇസ്​മാഈൽ ഹനിയ്യ എന്നിവരുമായി സംഭാഷണം നടത്തി
ഫലസ്​തീനികളുടെ അവകാശ പോരാട്ടങ്ങൾക്ക് പിന്തുണയുമായി അമീർ
cancel

ദോഹ: ഫലസ്​തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫോൺ സംഭാഷണം നടത്തിയതായി ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

അൽ അഖ്സ പള്ളിയിൽ ആരാധനാ കർമങ്ങളിലേർപ്പെട്ടിരുന്ന വിശ്വാസികൾക്കുനേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണങ്ങൾ സംബന്ധിച്ചും ജറൂസലം നിവാസികളുടെ നിസ്സഹായവസ്​ഥയും ശൈഖ് ജർറാഹ് പ്രദേശത്തെ ഇസ്രായേൽ നിയന്ത്രണങ്ങളും സംഭാഷണത്തിനിടെ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്​ വിശദീകരിച്ചു. അന്താരാഷ്​ട്ര നിയമങ്ങളുടെയും ഫലസ്​തീൻ ജനതയുടെയും പ്രത്യക്ഷമായ ലംഘനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫലസ്​തീനികളുടെ നിയമപരമായ അവകാശങ്ങൾ പുനഃസ്​ഥാപിക്കുന്നതിനായുള്ള ശ്രമങ്ങളിൽ ഖത്തറിെൻറ പൂർണ പിന്തുണ അമീർ ശൈഖ് തമീം, ഫലസ്​തീൻ പ്രസിഡൻറിന് ഉറപ്പുനൽകി. ഫലസ്​തീൻ ജനതയുടെ എല്ലാ അവകാശ പോരാട്ടങ്ങൾക്കും നിരുപാധികമായ പിന്തുണ നൽകുന്ന ഖത്തറിെൻറ ശ്രമങ്ങളെ മഹ്മൂദ് അബ്ബാസ്​ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ഫലസ്​തീനിലെ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഇസ്​മാഈൽ ഹനിയ്യയുമായും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫോൺ സംഭാഷണം നടത്തി. ഫലസ്​തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇസ്രായേൽ അധിനിവേശ സേനയുടെ അൽ അഖ്സ പള്ളിയിലെ കടന്നുകയറ്റവും ആരാധനയിലായിരുന്ന വിശ്വാസികൾക്ക് നേരെയുള്ള ആക്രമണവും ഫോൺ സംഭാഷണത്തിനിടെ ചർച്ച ചെയ്തു.

ഫലസ്​തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടിൽ ഒരടി പിന്നോട്ടില്ലെന്നും സ്വതന്ത്ര പരമാധികാര ഫലസ്​തീൻ രാഷ്​ട്രമെന്ന ഫലസ്​തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ ഉണ്ടാകുമെന്നും അമീർ വ്യക്തമാക്കി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Amir supports Palestinian rights struggle
Next Story