അമീറിന്റെ ഈദ് നമസ്കാരം ലുസൈലിൽ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിൽ ഈദ് നമസ്കാരത്തിൽ പങ്കെടുക്കും. ലുസൈലിലെ പ്രാർഥനാ ഹാളിൽ പൊതുജനങ്ങൾക്കും മന്ത്രിമാർ, ശൈഖുമാർ ഉൾപ്പെടെയുള്ളവർക്കുമൊപ്പമാണ് അമീർ പെരുന്നാൾ നമസ്കാരം നിർവഹിക്കുക. തുടർന്ന് രാവിലെ സമൂഹത്തിലെ വിവിധ വ്യക്തികളെ ലുസൈൽ പാലസിൽ സ്വീകരിക്കുകയും ഈദ് ആശംസകൾ കൈമാറുകയും ചെയ്യും. ശൈഖുമാർ, മന്ത്രിമാർ, ശൂറാ കൗൺസിൽ സ്പീക്കർ, കൗൺസിൽ അംഗങ്ങൾ, ഉദ്യോഗസ്ഥർ, പൗരന്മാർ എന്നിവർ രാവിലെ ആറു വരെ ഈദ് ആശംസ കൈമാറും. തുടർന്ന് സേനാ മേധാവികൾ, വിവിധ സ്ഥാപന മേധാവികളും അമീറിന് ആശംസ കൈമാറും. വൈകുന്നേരം 3.45ന് ശേഷം നയതന്ത്ര പ്രതിനിധികൾ, ശൈഖുമാർ എന്നിവരും അമീറിനെ സന്ദർശിച്ച് പെരുന്നാൾ സ്നേഹം കൈമാറും.

