അനക്സ് ഖത്തർ ഓണമാഘോഷിച്ചു
text_fieldsഅനക്സ് ഖത്തർ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ അനക്സ് ഖത്തർ ഓണാഘോഷം സംഘടിപ്പിച്ചു. ഹിലാലിലെ റോയൽ ഗാർഡൻസിൽ നടന്ന ഓണാഘോഷത്തിൽ നിരവധി പേർ പങ്കെടുത്തു. തിരുവാതിരക്കളി, 25ഓളം കുട്ടികൾ പങ്കെടുത്ത സംഘനൃത്തം, കൈതോല സംഘത്തിന്റെ നാടൻപാട്ട് എന്നിവ അരങ്ങേറി. വിവിധ ഓണമത്സരങ്ങളും പായസമത്സരവും സംഘടിപ്പിച്ചു. അനക്സ് സെക്രട്ടറി അനീഷ്, പ്രസിഡന്റ് ഹമീദ്, കൾചറൽ സെക്രട്ടറി നന്ദകുമാർ കമ്മിറ്റി അംഗങ്ങളായ ഇഫാജ്, അൻവർ, അർച്ചന, അനുഷ, ഉബൈസ്, സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി. അനക്സ് കുടുംബത്തിൽനിന്ന് അക്കാദമിക മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ ആദരിച്ചു.

