സമന്വയോത്സവം സംഘടിപ്പിച്ചു
text_fieldsസമന്വയോത്സവം പി.എൻ. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തർ സമന്വയ കളരിക്കൽ കുടുംബകൂട്ടായ്മയുടെ 12ാം വാർഷികം ദോഹയിലെ ന്യൂ സലാത്ത സ്കിൽസ് ഡെവലപ്മെന്റ് സെന്ററിൽ ആഘോഷിച്ചു. പ്രസിഡന്റ് വിജയകുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കൾചറൽ സെന്റർ മുൻ പ്രസിഡന്റ് പി.എൻ. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ലോകകേരളസഭ അംഗം അബ്ദുൽറഉൗഫ് കൊണ്ടോട്ടി ആശംസ നേർന്നു. വാർഷികത്തിന്റെ ഭാഗമായി തൊഴിലാളികളായ 12പേർക്കുള്ള ഐ.സി.ബി.എഫ് ഇൻഷുറൻസ് വേദിയിൽ പ്രഖ്യാപിച്ചു. 25 വർഷത്തെ പ്രവാസം പൂർത്തിയാക്കിയ അംഗങ്ങളായ ഉണ്ണികൃഷ്ണൻ കൊണ്ടോട്ടി, ഉണ്ണിരാജൻ, ഗോപാലകൃഷ്ണൻ, വിജയകുമാർ കളരിക്കൽ എന്നിവരെ ആദരിച്ചു. രഞ്ജിത് ദേവദാസ്, ശ്രീകുമാർ കളരിക്കൽ എന്നിവർ നേതൃത്വം നൽകി. സംഗീത പരിപാടികളും നൃത്തവിരുന്നും അരങ്ങേറി. പ്രോഗ്രാം കൺവീനർ സുരേഷ് ബാബു പണിക്കർ നന്ദി പറഞ്ഞു.
ഖത്തർ സമന്വയ വാർഷിക പരിപാടിയുടെ സദസ്സ്

