വാർഷിക യോഗവും കലണ്ടർ പ്രകാശനവും
text_fieldsകൊടുവള്ളി ഫിനിക്സ് പെയിൻ ആൻഡ് പാലിയേറ്റിവ് ഖത്തർ ചാപ്റ്ററിെൻറ കലണ്ടർ പ്രകാശനം ചെയ്യുന്നു
ദോഹ: കൊടുവള്ളി ഫിനിക്സ് പെയിൻ ആൻഡ് പാലിയേറ്റിവ് ഖത്തർ ചാപ്റ്ററിെൻറ വാർഷിക ജനറൽ ബോഡിയും, 2022 കലണ്ടർ പ്രകാശനവും ബർവ വില്ലേജിലെ റൊട്ടാന റസ്റ്റാറൻറിൽ നടന്നു. ഖത്തർ ചാപ്റ്റർ പ്രസിഡൻറ് ആബ്ദീൻ വാവാട് അധ്യക്ഷതവഹിച്ചു. കെയർ ആൻഡ് ക്യുവർ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ ഇ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കലണ്ടർ പ്രകാശനം സ്ഥാപക അംഗം പി.സി. ശരീഫ് നിർവഹിച്ചു. ട്രഷറർ ഷിറാസ് എൻ.പി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
വി.ടി. ഫൈസൽ, ബഷീർ ഖാൻ, ഷരീഫ് പി.സി, പി.സി. മജീദ്, അസീസ് ഹാജി പ്രാവിൽ, നൈസാം വാവാട്, അഹമ്മദ് കുട്ടി മിസ്ബാഹി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷംസു കെ.കെ സ്വാഗതവും ബഷീർ പരപ്പിൽ നന്ദിയും പറഞ്ഞു.

