അറബ് കപ്പ്: ജയം; ഒമാന് യോഗ്യത
text_fieldsഅറബ് കപ്പ് യോഗ്യതാ റൗണ്ടിൽ സോമാലിയക്കെതിരെ ഒമാെൻറ ആദ്യ ഗോൾ നേടിയ മുഹ്സിൻ അൽ ഗസ്സാനി
ദോഹ: അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ഒമാനെ വിറപ്പിച്ച് സോമാലിയ. അറബ് കപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ ഒമാനോട് 2-1ന് തോറ്റെങ്കിലും പ്രതിരോധവും, പ്രത്യാക്രമണവും നിറഞ്ഞ ചെറുത്തു നിൽപ്പിലൂടെ സോമിലയ കരുത്ത് തെളിയിച്ചു.
കളി ജയിച്ച ഒമാൻ ഫിഫ അറബ് കപ്പിന് യോഗ്യത നേടി. 11ാം മിനിറ്റിൽ മുഹ്സിൻ അൽ ഗസ്സാനിയും 35ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സലാഹ് സെയ്ദ് അൽ യഹ്യയുമാണ് ഒമാനുവേണ്ടി ഗോൾ നേടിയത്. 54ാം മിനിറ്റിൽ അബിൽ മുഹമ്മദിൻെറ ഗോളിലൂടെ സോമാലിയ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും കളി പിടിക്കാനായില്ല. ജയേത്താടെ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ, ഇറാഖ് എന്നിവർ അടങ്ങിയ ഗ്രൂപ് 'എ'യിലേക്ക് ഒമാൻ യോഗ്യത നേടി.
അതേസമയം, ഇന്ന് ജോർഡൻ-സൗത്ത് സുഡാനെ നേരിടും. ഏഷ്യൻ കരുത്തരായ ജോർഡൻ ഫിഫ റാങ്കിങ്ങിൽ നിലവിൽ 95ാം സ്ഥാനത്താണ്. എന്നാൽ, എതിരാളികളായ സൗത്ത് സുഡാൻ റാങ്കിങ്ങിൽ 169ാം സ്ഥാനക്കാരാണ് ഇപ്പോൾ. മുൻ ഇറാഖ് താരം അദ്നാൻ ഹമദിെൻറ പരിശീലനത്തിനു കീഴിലാണ് ജോർഡൻ ഫിഫ അറബ് കപ്പ് യോഗ്യത തേടി ഇറങ്ങുന്നത്. രാത്രി എട്ടിന് ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.

